ഇടുക്കി പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം. കളക്ടര്‍ സ്ഥലത്തെത്താതെ കൊല്ലപ്പെട്ട സോഫിയയുടെ മൃതദേഹം വിട്ടുനല്‍കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്തെ കാട്ടാന ശല്യത്തിന് പരിഹാരം കാണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ പ്രതിഷേധം. ഇന്ന് വൈകിട്ട് ഏഴു മണിയോടെയാണ് സോഫിയഇസ്മയിലിനെ കാട്ടാന ആക്രമിച്ചത്. ടി ആർ ആൻഡ് ടീ എസ്റ്റേറ്റിൽ വച്ചാണ് ആക്രമണം. വൈകിട്ട് ഏഴു മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. വനമേഖലയോട് ചേർന്ന എസ്റ്റേറ്റാണ് ടി ആർ ആൻഡ് ടീ എസ്റ്റേറ്റ്. പാറയിടുക്കിലേക്ക് ചേർത്ത് ചവിട്ടി അമർത്തിയെന്നും ക്രൂരമായാണ് ആന ആക്രമിച്ചതെന്നുമാണ് ലഭിക്കുന്ന വിവരം.
ഇടുക്കി പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം.
