Kerala News

ആലപ്പുഴ ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് രാജേഷ് പിടിയില്‍


ആലപ്പുഴ ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് രാജേഷ് പിടിയില്‍. കഞ്ഞികുഴിയിലെ ബാറില്‍ നിന്നാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്ന ഉടന്‍ രാജേഷ് കടന്നുകളയുകയായിരുന്നു.

പള്ളിപ്പുറം പള്ളിച്ചന്തയില്‍ ശനിയാഴ്ച രാത്രി മണിയോടെയാണ് സംഭവം. പള്ളിപ്പുറം സ്വദേശിനിയാണ് കൊല്ലപ്പെട്ട അമ്പിളി (42). രാജേഷിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്തതാണ് കൊലയ്ക്ക് കാരണം. തിരുനല്ലൂര്‍ സഹകരണ സംഘത്തിലെ കളക്ഷന്‍ ഏജന്റാണ് അമ്പിളി. പള്ളിച്ചന്തയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ബാങ്കിലേയ്ക്കുള്ള പൈസ വാങ്ങി തന്റെ സ്‌കൂട്ടറില്‍ കയറുന്നതിനിടെ ബൈക്കിലെത്തിയ രാജേഷ് കത്തി കൊണ്ട് അമ്പിളിയെ കുത്തി വീഴുത്തുകയായിരുന്നു. റോഡില്‍ വീണ അമ്പിളിയുടെ കൈയ്യിലുണ്ടായിരുന്ന പണമടങ്ങിയ ബാഗും, ബാങ്കിന്റ ഇന്റര്‍നെറ്റ് മിഷ്യനും എടുത്തശേഷം രാജേഷ് കടന്നുകളഞ്ഞു. സംഭവം കണ്ട് ഓടിക്കൂടിയ ആളുകള്‍ അമ്പിളിയെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അയല്‍വാസികളായിരുന്ന ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. കുറെ നാളുകളായി മദ്യപിച്ച് എത്തുന്ന രാജേഷ് അമ്പിളിയുമായി വഴക്കിടുന്നതും, മര്‍ദ്ദിക്കുന്നതും പതിവാണ്. രാജേഷിന്റെ മറ്റൊരു ബന്ധം ചോദ്യം ചെയ്തതിലും ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായും .പാലീസ് അറിയിച്ചു.

Related Posts

Leave a Reply