Kerala News

ആലപ്പുഴ ചെങ്ങന്നൂരിൽ വടിവാൾ കൊണ്ട് പിറന്നാൾ ആഘോഷം നടത്തിയതിൽ പൊലീസ് അന്വേഷണം.

ആലപ്പുഴ ചെങ്ങന്നൂരിൽ വടിവാൾ കൊണ്ട് പിറന്നാൾ ആഘോഷം നടത്തിയതിൽ പൊലീസ് അന്വേഷണം. നിരവധി കേസുകളിൽ പ്രതികളാലാണ് ദൃശ്യത്തിലുള്ളത്. വടിവാൾ കൊണ്ട് കേക്ക് മുറിച്ച് പരസ്പരം പങ്കുവെക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ചെങ്ങന്നൂർ പാണ്ഡവർപാറയിലാണ് സംഭവം നടന്നത്.

ഇന്നലെയാണ് വിഡിയോ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടത്. പ്രതികളിൽ ഒരാളാണ് വിഡിയോ പങ്കുവച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായവരാണ് ഇവർ. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെയായിരുന്നു പൊലീസും സൈബർ സേനയും അന്വേഷണം തുടങ്ങിയത്.

Related Posts

Leave a Reply