Kerala News

ആലപ്പുഴയിൽ യുവതിയെ പെട്രോൾ ഒഴിച്ച് ചുട്ടുകൊല്ലാൻ ശ്രമം.

ആലപ്പുഴയിൽ യുവതിയെ പെട്രോൾ ഒഴിച്ച് ചുട്ടുകൊല്ലാൻ ശ്രമം. സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ ഭർത്താവ് തടഞ്ഞുനിർത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ചേർത്തല താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഇന്ന് രാവിലെയാണ് സംഭവം. പട്ടണക്കാട് സ്വദേശിനി പ്രതീക്ഷയെയാണ് ഭർത്താവ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. പ്രതീക്ഷയുടെ നില ഗുരുതരമാണെന്നാണ് വിവരം. കുടുംബ വഴക്കാണ് ആക്രമണ കാരണമെന്നാണ് സൂചന. സംഭവത്തിൽ ഭർത്താവിനും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരും കോട്ടയം മെഡിക്കൽ കോളജ് ചികിത്സയിലാണ്.

Related Posts

Leave a Reply