Kerala News

ആറ്റിങ്ങൽ ഗേൾസ് സ്കൂളിന് സമീപം വൻ മാലിന്യ ആക്രി നടത്തിപ്പ്

ആറ്റിങ്ങൽ: ഗേൾസ് സ്കൂളിന് സമീപം പൊന്നറ ക്ഷേത്രം പോകുന്ന വഴിയിൽ സ്വകാര്യ വ്യക്തിയുടെ വസ്തു കൈഏറി മാസം വൻ തറ വാടകക്ക് ലേഡി ഡോക്ടർ തഹാനി എ.എസ് ന്റെ കരാറിൽ വൻ മാലിന്യ ആക്രി നടത്തിപ്പ് 3വർഷമായി നടന്നു വരുന്നു. ഒരു വർഷം മുൻപ് ഇവിടെ വൻ തീപ്പിടുത്തം ഉണ്ടായെന്നു പരിസര വാസികൾ എല്ലാം പറയുന്നു വലിയ വാഹനങ്ങളിൽ എത്തുന്ന മാലിന്യം, ടയർ ഒക്കെ കത്തിക്കുന്നത് കാരണം പരിസരവാസികൾ വളരെ ബുദ്ധിമുട്ടിൽ ആണ് ഒരുപാട് പരാതികൾ നാട്ടുകാർ കൊടുത്തിട്ടും ഈ ലേഡി ഡോക്ടറുടെ പണത്തിനു മുന്നിൽ അതൊക്ക പുല്ല് വില പോലെ. വീട് വെക്കാൻ ഈ വസ്തുവിന്റെ തൊട്ട് അടുത്ത് ഉള്ള 5സെന്റ് വസ്തുവും ഇവർ കൈ ഏറി മൊത്ത 45സെന്റിൽ ആണ് ഈ ബിസ്സിനെസ്സ് ഇപ്പോ നടക്കുന്നത്. വസ്തുവിന്റെ ഓണർ ആയ യുവാവ് ആറ്റിങ്ങൽ പോലീസിൽ പരാതി പെട്ടിട്ടും ഡോക്ടർ താഹനിയുടെ പണത്തിനു മുകളിൽ ആ പരാതി തള്ളി പോയി എന്ന് മാത്രം അല്ല ഡോക്ടറെ ഒന്ന് വിളിച്ച ചോദിക്കാൻ പോലും പോലീസ് തയ്യാറായില്ല എന്ന് യുവാവ് പരാതി പറയുന്നു. എത്രയും പെട്ടെന്ന് ഇതിനു ഒരു തീരുമാനം ഉണ്ടാകാൻ മുഖ്യമന്ത്രിക്കു പരാതി കൊടുക്കാൻ പോകുകയാണ് യുവാവ് .

Related Posts

Leave a Reply