Entertainment Kerala News

അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോപണവിധേയനായ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആത്മഹത്യ ചെയ്തു.

സിനിമയിലും സീരിയലിലും അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോപണവിധേയനായ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം സ്വദേശിയായ ഷാനു ഇസ്മയിലാണ് മരിച്ചത്. 2018ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

കൊച്ചി എം ജി റോഡിലെ ഒരു ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ മറ്റുള്ളവര്‍ മുറിയില്‍ കമിഴ്ന്നുകിടക്കുന്ന രീതിയിലാണ് കണ്ടെത്തിയത്. ഇദ്ദേഹവും മറ്റൊരു സീരിയല്‍ സംവിധായകനും 11-ം തിയതിയാണ് ഇവിടെ മുറിയെടുത്തത്. മറ്റുള്ളവര്‍ ഇവിടെ നിന്ന് മുന്‍പ് തന്നെ മടങ്ങിയെങ്കിലും ഷാനു ഹോട്ടലില്‍ തുടരുകയായിരുന്നു.

ഷാനുവിന്റെ ശരീരത്തില്‍ മുറിവുകളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ലൈംഗികാതിക്രമ പരാതിയില്‍ ഷാനുവിനെതിരെ മ്യൂസിയം പൊലീസ് മുന്‍പ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Related Posts

Leave a Reply