മൂവാറ്റുപുഴയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തൊടുപുഴ പൊലീസ് നടത്തിയ അന്വേഷണമാണ് ഫലം കണ്ടത്. തൊടുപുഴ വെങ്ങല്ലൂർ വരെ പെൺകുട്ടി എത്തിയതായുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. രണ്ട് ദിവസം മുമ്പാണ് പെൺകുട്ടിയെ കാണാതായത്. പരീക്ഷ എഴുതിയ ശേഷം ബസില്‍ മടങ്ങവെ പൈനാവിനും തൊടുപുഴയ്‌ക്കും ഇടയില്‍ വച്ച് കാണാതാവുകയായിരുന്നു. ഷെല്‍ട്ടര്‍ ഹോമിലെ സെക്യൂരിറ്റിക്കൊപ്പമായിരുന്നു പരീക്ഷക്ക് പോയത്.