Kerala News

അഞ്ചലില്‍ നിന്നും കാണാതായ രണ്ട് പെണ്‍കുട്ടികളെ തമ്പാനൂരില്‍ നിന്നും കണ്ടെത്തി.

കൊല്ലം: അഞ്ചലില്‍ നിന്നും കാണാതായ രണ്ട് പെണ്‍കുട്ടികളെ തമ്പാനൂരില്‍ നിന്നും കണ്ടെത്തി. രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടികളെ കാണാതാവുകയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ ഇവര്‍ ക്ലാസിലെത്തിയില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

 

Related Posts

Leave a Reply