കേന്ദ്ര വസ്ത്ര മന്ത്രാലയത്തിൽ കീഴിൽ പ്രവർത്തിക്കുന്ന കരകൗശല വികസന കമ്മീഷണറേറ്റും തിരുവനന്തപുരം ജില്ലാ എംബ്രോയിഡറി വർക്കേഴ്സ് വെൽഫെയർ ഓപ്പറേറ്റീവ് സൊസൈറ്റി Ltd T 1619 സംയുക്തമായി സംഘടിപ്പിക്കുന്ന അനന്തപുരി ക്രാഫ്റ്റ് മേള പുത്തരിക്കണ്ട മൈതാനത്ത് 2023 ഒക്ടോബർ 13 മുതൽ 22 വരെ നടക്കുകയാണ് . ബഹുമാനപ്പെട്ട സഹകരണ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ ഒക്ടോബർ 13 വെള്ളിയാഴ്ച വൈകുന്നേരം 4 30ന് ഉദ്ഘാടനം ചെയ്യുന്നു. ബഹുമാനപ്പെട്ട തിരുവനന്തപുരം കോർപ്പറേഷൻ മേയർ ശ്രീമതി ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആൻറണി രാജു ആദ്യ വിൽപ്പന ഉദ്ഘാടനം ചെയ്യുന്നു. സഹകരണ വകുപ്പ് സെക്രട്ടറി ശ്രീമതി മിനി ആന്റണി ഐ എ എസ് നബാർഡ് ജനറൽ മാനേജർ ശ്രീ ജി ഗോപകുമാരൻ നായർ, സഹകരണ വകുപ്പ് രജിസ്റ്റർ ശ്രീ വി സുഭാഷ് ഐഎഎസ്, തിരുവനന്തപുരം ജില്ലാ കളക്ടർ ശ്രീ ജെറോമിക് ജോർജ് ഐഎഎസ് ,തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ശ്രീമതി വിഎസ് സലൂജ, തിരുവനന്തപുരം നഗരസഭ കൗൺസിലർമാർ, വ്യാപാരി വ്യവസായി പ്രമുഖർ മറ്റ് പ്രശസ്ത മഹത് വ്യക്തികൾ പങ്കെടുക്കുന്നു.
