Home Articles posted by Editor (Page 895)
Kerala News

നവകേരള സദസ്; സ്കൂൾ വിദ്യാർത്ഥികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ ബാലാവകാശ കമ്മിഷന് പരാതി നൽകി കെ.എസ്.യു

നവകേരള സദസുമായി ബന്ധപ്പെട്ട് കണ്ണൂരിൽ സ്കൂൾ വിദ്യാർത്ഥികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ കെ.എസ്.യു ബാലാവകാശ കമ്മിഷന് പരാതി നൽകി. കുറ്റക്കാരായ അധ്യാപകരുൾപ്പടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് കെ.എസ്.യു ആവശ്യപ്പെടുന്നത്. നവകേരള സദസ്സിൽ മുഖ്യമന്ത്രിക്കും സംഘത്തിനും മുദ്രാവാക്യം വിളിക്കലല്ല
India News

അയോധ്യ രാമക്ഷേത്രത്തിലെ പൂജാരിമാരാകാന്‍ 3000 അപേക്ഷകര്‍

അയോധ്യയില്‍ നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന രാമക്ഷേത്രത്തില്‍ പൂജാരിമാരുടെ വിവിധ തസ്തികളിലേക്ക് 3000 ത്തോളം അപേക്ഷകര്‍. അപേക്ഷ നല്‍കിയവരില്‍ 200 പേരെ അഭിമുഖ പരീക്ഷയ്ക്ക് തെരെഞ്ഞെടുത്തു. ഇതില്‍ 20 പേര്‍ക്കാണ് നിയമനം ലഭിക്കുക.റാം മന്ദിർ തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതിൽ 200 പേരുടെ ചുരുക്ക പട്ടിക തയ്യാറാക്കി അഭിമുഖത്തിന് ക്ഷണിച്ചെന്നും
Kerala News

പൂജാ ബമ്പര്‍; 12 കോടി കാസര്‍ഗോഡ് വിറ്റ ടിക്കറ്റിന്‌

കേരളസംസ്ഥാന ഭാഗ്യക്കുറി പൂജാ ബമ്പർ നറുക്കെടുത്തു. JC 253199 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കാസര്‍കോട് ജില്ലയിലെ മേരിക്കുട്ടി ജോജോ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയിൽ ഉളളതാണ് ഏജൻസി. എസ് 1447 ആണ് ഏജൻസി നമ്പർ. 300 രൂപയാണ് ടിക്കറ്റ് വില. നാല്
India News International News

കനേഡിയൻ പൗരന്മാർക്കുള്ള ഇ-വിസ സേവനങ്ങൾ ഇന്ത്യ പുനരാരംഭിച്ചു

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കനേഡിയൻ പൗരന്മാർക്കുള്ള ഇലക്ട്രോണിക് വിസ സേവനങ്ങൾ ഇന്ത്യ പുനരാരംഭിച്ചതായി റിപ്പോർട്ട്. ടൂറിസ്റ്റ് വിസകൾ ഉൾപ്പെടെ എല്ലാ വിസ സേവനങ്ങളും പുനരാരംഭിച്ചു എന്നാണ് ഇതിനർത്ഥം. കഴിഞ്ഞ മാസം, എന്‍ട്രി വിസ, ബിസിനസ് വിസ, മെഡിക്കല്‍ വിസ, കോണ്‍ഫറന്‍സ് വിസ തുടങ്ങി ചില വിഭാഗങ്ങളില്‍ ഇന്ത്യ വിസ സേവനങ്ങള്‍ പുനഃസ്ഥാപിച്ചിരുന്നു. സെപ്റ്റംബറിൽ കനേഡിയൻ പൗരന്മാർക്ക്
India News

‘സാങ്കേതികവിദ്യയുടെ ദുരുപയോഗം ആശങ്കാജനകം’; ഡീപ്ഫേക്കിനെതിരെ സാറ ടെണ്ടുൽക്കർ

സോഷ്യൽ മീഡിയയിലെ വ്യാജ അക്കൗണ്ടിനും വ്യാപകമായി പ്രചരിക്കുന്ന ഡീപ്ഫേക്ക് ഫോട്ടോയ്‌ക്കെതിരെയും സാറ ടെണ്ടുൽക്കർ. സാങ്കേതികവിദ്യയുടെ ദുരുപയോഗം ആശങ്കാജനകമാണ്. തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിൽ നിന്ന് ഡീപ്ഫേക്ക് ചിത്രങ്ങൾ പങ്കിടുന്നുണ്ട്. ‘എക്സ്’ അത്തരം അക്കൗണ്ടുകൾ പരിശോധിച്ച് സസ്‌പെൻഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി സാറ പറഞ്ഞു. അടുത്തിടെ @SaraTendulkar__ എന്ന ‘എക്സ്’
Kerala News Top News

ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; ഇടുക്കിയിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടുക്കി ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലും വ്യാഴാഴ്ച ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കന്യാകുമാരി മേഖലയിൽ നിന്ന് മധ്യപടിഞ്ഞാറൻ ആന്ധ്ര തീരത്തേക്ക് നിലനിൽക്കുന്ന കിഴക്കൻ കാറ്റിന്റെ ന്യൂനമർദപാത്തിയുടെ സ്വാധീന
Kerala News

‘മുഖ്യമന്ത്രി രാജിവച്ച്‌ മാപ്പ് പറയണം, പ്രവർത്തകന്റെ കേൾവി ശക്തി നഷ്ടമായി’; ഡിവൈഎഫ്ഐ നടത്തിയത് വധശ്രമമെന്ന് വി.ഡി സതീശന്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ ന്യായീകരിച്ച മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.കലാപാഹ്വാനം നടത്തിയ മുഖ്യമന്ത്രി നികൃഷ്ടമായ ക്രിമിനല്‍ മനസിന് ഉടമയാണെന്നും രാജിവച്ച്‌ പൊതുജനത്തോട് മാപ്പ് പറയണമെന്നും വി.ഡി സതീശന്‍ ആലുവയില്‍ പറഞ്ഞു. കലാപഹ്വാനം നടത്തിയ മുഖ്യമന്ത്രി ആ കസേരയില്‍ നിന്ന് ഇറങ്ങിപ്പോകണം. അതിന് മടിയുണ്ടെങ്കില്‍ ജനങ്ങളോട്
Kerala News Top News

നവകേരള സദസിൽ 200 വിദ്യാർഥികളെ എത്തിക്കണം; കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്

നവകേരള സദസിൽ പങ്കെടുക്കാൻ സ്കൂളുകളിൽ നിന്ന് വിദ്യാർഥികളെ എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പിന്‍റെ കർശന നിർദേശം. ഒരു സ്കൂളിൽ നിന്ന് കുറഞ്ഞത് 200 കുട്ടികളെ എത്തിക്കണം. മലപ്പുറം തിരൂരങ്ങാടി ഡി.ഇ.ഒ വിളിച്ചു ചേർത്ത പ്രധാനധ്യാപകരുടെ യോഗത്തിലാണ് നിർദേശം നൽകിയത്.സ്കൂളുകൾക്ക് അവധി നൽകാനും നിർദേശമുണ്ട്. അതേസമയം നവകേരള സദസ്സിന്‍റെ നാലാം ദിനമായ ഇന്ന് കണ്ണൂർ ജില്ലയിലെ മണ്ഡലങ്ങളിൽ പര്യടനം
Kerala News

നവകേരള ഒരു പ്രഹസനം; പരാതി വാങ്ങുന്നത് ഉദ്യോഗസ്ഥർ, മുഖ്യമന്ത്രി ആരെയും കാണുന്നില്ലെന്ന് കെ.സുരേന്ദ്രൻ

നവകേരള യാത്ര ഒരു പ്രഹസനമായി മാറിയിരിക്കുന്നുവെന്ന് ബിജിപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജനങ്ങളുടെ പ്രശ്നങ്ങൾ അഭിമുഖീകരിക്കാൻ നേരിട്ട് വരുന്നുവെന്നാണ് പറഞ്ഞത്. പക്ഷേ കവല പ്രസംഗമായി മാറി.നവകേരള എന്ന പേരിൽ സംഘടിപ്പിക്കുന്നത് പൊറോട്ട് നാടകമാണ്. കുറച്ച് ഉദ്യോഗസ്ഥരെ വച്ച് പരാതികൾ വാങ്ങുക മാത്രമാണ് അവിടെ ചെയ്യുന്നത്. അതൊക്കെ വേണമെങ്കിൽ ഓഫീസുകളിൽ വാങ്ങാമല്ലോ, ഉദ്യോഗസ്ഥരാണ് പരാതി
Kerala News

വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം; രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തരായ യൂത്ത് കോൺഗ്രസ് നേതാക്കൾ ഒളിവിൽ

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ പത്തനംതിട്ട കേന്ദ്രീകരിച്ചു കൂടുതൽ അന്വേഷണം. അടൂരിലെ കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പങ്കെന്ന് സംശയം.സംശയ നിഴലിലുള്ള പലരും ഒളിവിലെന്ന് പൊലീസ് വ്യക്തമാക്കി. പിടിയിലായവരെല്ലാം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തലിന്റെ വിശസ്തരെന്നും പൊലീസ് പറഞ്ഞു. അഭി വിക്രമിന്റെ ഫോൺ, ബിനിലിന്റെ ലാപ് ടോപ് എന്നിവിടങ്ങളിൽ നിന്ന്