ലോകകപ്പിലെ ഓസീസിനെതിരായ പരാജയത്തിന് കാരണം മധ്യ ഓവറുകളിലെ മോശം ബാറ്റിങ് ആണെന്ന് മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീർ. മധ്യ ഓവറുകളിൽ കൂടുതൽ റിസ്‌ക് എടുക്കുന്ന ഒരാളെ ഉപയോഗിച്ച് കൂടുതൽ ബൗണ്ടറികൾ അടിക്കാൻ ഇന്ത്യ ശ്രമിച്ചിരുന്നെങ്കിൽ ഫലം മറ്റൊന്നായേനെ എന്ന് മുൻ മുൻ ബാറ്ററായ ഗംഭീർ സ്‍പോർട്സ്കീഡയോട് പറഞ്ഞു.
കോൺഗ്രസിന്റെ കോഴിക്കോട് നടക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കാൻ ആര്യാടൻ ഷൗക്കത്തിന് വിലക്ക്. കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് പരിപാടിയിൽ പങ്കെടുക്കരുത് എന്ന് നിർദേശം നൽകിയത് എന്നാണ് വിവരം. നാളെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആര്യാടൻ ഷൗക്കത്തിനെതിരായ വിലക്ക് നീണ്ടു പോകുന്നതിൽ എ വിഭാഗത്തിന് അതൃപ്തിയുണ്ട്. ഇന്നത്തെ പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ
കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻ ഭാസുരാംഗൻ, മകൻ അഖിൽ ജിത്ത് എന്നിവരെ ഇ ഡി കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ പിഎംഎൽഎ കോടതിയാണ് പ്രതികളെ മൂന്ന് ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടത്. പ്രതികളെ മൂന്ന് ദിവസം കസ്റ്റഡിയിൽ വിടണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. കുറ്റകൃത്യത്തിൻ്റെ സ്വഭാവം അനുസരിച്ച് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഇഡി കസ്റ്റഡി അപേക്ഷയിൽ
ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായുള്ള രക്ഷാദൗത്യം വൈകിയേക്കും. ഡ്രില്ലിങ് അവസാന ഘട്ടത്തിൽ എത്തി നിൽക്കവേ ഡ്രില്ലിങ് മെഷീൻ ഇരുമ്പുപാളിയിൽ ഇടിച്ചു. ആറ് മീറ്റർ കൂടി കൂടി തുരന്നാല്‍ പൈപ്പ് തൊഴിലാളികളുടെ അടുത്ത് എത്തും എന്ന സ്ഥിതിയിലാണ് മെഷീൻ ഇരുമ്പുപാളിയിൽ ഇടിച്ചത്. തടസം നീക്കാൻ ശ്രമം ആരംഭിച്ചതായി എന്‍ഡിആര്‍എഫ് അറിയിച്ചു. തടസം നീക്കുന്നതിനായി
തിരുവനന്തപുരം: വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് കേസിൽ ഒന്നും രണ്ടും പ്രതികൾ പിടിയിലായത് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കാറിൽ നിന്ന്. KL -26-L -3030 വെള്ള കിയ കാറിൽ നിന്നാണ് പ്രതികളെ പിടികൂടിയതെന്നാണ് റിമാൻ്റ് റിപ്പോർട്ട്. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഈ വാഹനം. പ്രതികൾ കാറിൽ സഞ്ചരിക്കവെ പൊലീസ് കൈ കാണിച്ചെങ്കിലും വാഹനം നിർത്തിയില്ല. പിന്നീട് മേട്ടുകടയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്രകലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ടയിലെ കുന്നന്താനത്ത് 143 മില്ലി മീറ്റർ മഴ പെയ്തു. ജില്ലയിൽ രണ്ടിടത്ത് ഉരുൾ പൊട്ടി. മഴ
വധശ്രമക്കേസിനെ രക്ഷാപ്രവർത്തനമെന്ന് ന്യായീകരിച്ചു.മുഖ്യമന്ത്രിക്കെതിരെ കലാപഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പരാതി. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ ആണ് കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ചതിനെ മുഖ്യമന്ത്രി ന്യായീകരിച്ചതിനെ തുടർന്നാണ് പരാതി നൽകിയത്. കല്യാശ്ശേരി മണ്ഡലം നവ കേരള സദസ്
മലപ്പുറത്ത് പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ മതപ്രഭാഷകൻ അറസ്റ്റിൽ. മലപ്പുറം മമ്പാട് സ്വദേശി ഷാക്കിർ ബാഖവി (41) ആണ് അറസ്റ്റിലായത്. തന്നെ നിരന്തരമായി പീഡിപ്പിച്ചു എന്നാണ് മതപ്രഭാഷകന് എതിരെ കുട്ടിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി ഷാക്കിർ ബാഖവി പിടിയിലായത്. പ്രമുഖ മത പ്രഭാഷകനും യൂട്യൂബ് ചാനൽ ഉടമയുമാണ് പ്രതി. കുട്ടി സ്കൂൾ ടീച്ചറോട് പീഡന
പത്തനംതിട്ടയില്‍ കനത്തമഴയും മലവെള്ളപ്പാച്ചിലും. തണ്ണിത്തോട് കടകളിലേക്ക് അടക്കം വെള്ളം കയറിയിരിക്കുകയാണ്.നഗരത്തോട് ചേര്‍ന്ന പെരിങ്ങമല ഭാഗത്ത് വീടുകളില്‍ വെള്ളം കയറി. പല വീടിന്റെയും മതിലിടിഞ്ഞ് വീണു. റോഡില്‍ വെള്ളം കയറിയതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. തിരുവല്ലയിലും കനത്തമഴയാണ് ലഭിച്ചത്. കോന്നി തണ്ണിത്തോട് റോഡിൽ വെള്ളക്കെട്ടാണ്. അടവി പേരുവാലി ഭാഗത്തും മലവെള്ള
ജമ്മു കശ്മീരിലെ രജൗരിയിൽ നാല് സൈനികർക്ക് വീരമൃത്യു. സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് ഓഫീസർമാർക്കും 2 ജവാൻമാർക്കും ജീവൻ നഷ്ടമായത്. ഏറ്റുമുട്ടലിൽ ഒരു സൈനികന് പരുക്കേറ്റു. ഇന്നലെ പുലർച്ചെയാണ് രജൗരിയിലെ കാലെക്കോട്ട മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നു എന്ന് വിവരം ലഭിച്ചത്. തുടർന്ന് സൈന്യം മേഖലയിൽ തെരച്ചിൽ നടത്താൻ എത്തിയപ്പോൾ ഭീകരർ വെടിവെയ്ക്കുകയായിരുന്നു. ഒരു