Home Articles posted by Editor (Page 875)
India News Kerala News Top News

കനത്ത ജാഗ്രത നിർദേശം; മിഷോങ് ചുഴലിക്കാറ്റ് തിങ്കളാഴ്ച കരതൊടും

മിഷോങ് ചുഴലിക്കാറ്റ് തിങ്കളാഴ്ച വൈകീട്ടോടെ ആന്ധ്രയിലെ നെല്ലൂരിനും മച്ചിലപ്പട്ടിനത്തിനുമിടയിൽ കരതൊടുമെന്ന പ്രവചനം വന്നതോടെ, കനത്ത ജാഗ്രത നിർദേശം. ആ മാസം ആറുവരെ 118 ട്രയിൻ സർവീസുകൾ റദ്ദാക്കി. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലേയ്ക്കുള്ള സർവീസുകളാണ് റദ്ദാക്കിയതിൽ
Kerala News

നവകേരള യാത്രയ്ക്കിടയിലും സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു: കെ.സുരേന്ദ്രൻ

നവകേരളയാത്ര കാരണം സംസ്ഥാനത്ത് ഭരണസ്തംഭനമാണെങ്കിലും സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നത് തുടരുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. 1986 ന് മുമ്പേ സ്ഥലം രജിസ്റ്റർ ചെയ്ത രണ്ട് ലക്ഷം പേർക്ക് സർക്കാർ ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്. പച്ചയായ കൊള്ളയാണ് ഇതെന്ന് വ്യക്തമാണ്. രജിസ്ട്രേഷൻ സമയത്ത് വില കുറച്ച് കാണിച്ചെന്നാണ് കൊള്ളയ്ക്ക് സർക്കാരിന്റെ ന്യായീകരണം. വലിയ ഫൈൻ
Kerala News

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ചാം ദിവസം പൊലീസ് പ്രതികളിലേക്കെത്തിയത് ഇങ്ങനെ

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ചാം ദിവസമാണ് പൊലീസ് പ്രതികളിലേക്കെത്തിയത്. തട്ടിക്കൊണ്ട് പോയതിന്റെ അടുത്ത ദിവസം കുട്ടിയെ കണ്ടെത്തിയെങ്കിലും പ്രതികളെ കുറിച്ച് സൂചനയില്ലാത്തത് പൊലീസിനെ പ്രതിരോധത്തിലാക്കിയിരുന്നു. പ്രതികളുടെ യാത്രകളും വാഹനങ്ങളും തിരിച്ചറിഞ്ഞത് അന്വേഷണത്തിൽ നിർണായകമായി. നവംബർ 27 വൈകുന്നേരം 4.20ന് ട്യൂഷന് പോകും വഴിയാണ് പൂയപ്പള്ളി ഓട്ടുമലയിൽ
Kerala News

വയനാട്ടിലെ ആദിവാസികൾക്കിടയിൽ ക്ഷയരോഗ ബാധിതരുടെ എണ്ണത്തിൽ വൻ വർധന

വയനാട്ടിലെ ആദിവാസികൾക്കിടയിൽ ക്ഷയരോഗ ബാധിതരുടെ എണ്ണത്തിൽ വൻ വർധന. പനമരം മാത്തൂർ പരിയാരത്തെ അടിയ, പണിയ കാട്ടുനായ്ക്ക വിഭാഗങ്ങൾ അധിവസിക്കുന്ന കോളനികളിൽ 10 ലേറെ ആളുകൾക്ക് ഇതുവരെ ക്ഷയരോഗം സ്ഥിരീകരിച്ചു. ആദിവാസി കോളനികളിൽ ട്രൈബൽ വകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് ആരോപണം. പരിയാരം ആദിവാസി കോളനിയിലെ ഗണേഷിന് ക്ഷയ രോഗം സ്ഥിരീകരിച്ചിട്ട് ഒരുമാസം ആകുന്നു. ഗണേഷിൻ്റെ അച്ഛനും
Kerala News

പാനൂരിൽ കുട്ടികൾ നിന്നത് വെയിലത്തായിരുന്നില്ല, കുട്ടികളെ രംഗത്തിറക്കിയതിനെതിരായ ഹൈക്കോടതി പരാമർശം വസ്തുതാപരമല്ല; മുഖ്യമന്ത്രി

നവകേരള സദസിന്റെ ഭാ​ഗമായി കുട്ടികളെ രംഗത്തിറക്കിയതിനെതിരായ ഹൈക്കോടതി പരാമർശം വസ്തുതാപരമല്ലെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാനൂരിൽ കുട്ടികളെ നിന്നത് വെയിലത്ത്‌ ആയിരുന്നില്ല. ഹൈക്കോടതി ഏത് വിവരത്തെ അടിസ്ഥാനമാക്കിയാണ് പരാമർശം നടത്തിയതെന്ന് അറിയില്ല. കുട്ടികൾ കുട്ടികളുടെ വികാരപ്രകടനം നടത്തുമല്ലോ. യാത്രയ്ക്കിടെ മറ്റെവിടേ നിന്നും സ്കൂളിൽ നിന്ന് കുട്ടികളെ
India News

ദേശീയഗാനത്തെ അപമാനിച്ചു; കൂടുതൽ ബിജെപി എംഎൽഎമാർക്കെതിരെ കേസ്

പശ്ചിമ ബംഗാളിൽ ദേശീയ ഗാനത്തെ അപമാനിച്ച കൂടുതൽ ബിജെപി എംഎൽഎമാർക്കെതിരെ കേസ്. അഞ്ച് എംഎൽഎമാർക്കെതിരെയാണ് കൊൽക്കത്ത പൊലീസ് എഫ്ഐആർ ഇട്ടിരിക്കുന്നത്. നേരത്തെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉൾപ്പെടെ 12 എംഎൽഎമാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സംസ്ഥാന അസംബ്ലിയിൽ നടന്ന പ്രതിഷേധത്തിനിടെ ദേശീയഗാനത്തെ അപമാനിച്ചെന്നാണ് ആരോപണം. തൃണമൂൽ കോൺഗ്രസ് നേതാക്കളാണ് പൊലീസിനെ സമീപിച്ചത്.
Kerala News

കേരളവര്‍മ്മ ചെയര്‍മാൻ സ്ഥാനം എസ്എഫ്ഐക്ക്; അനിരുദ്ധൻ 3 വോട്ടുകൾക്ക് ജയിച്ചു

ശ്രീ കേരളവര്‍മ്മ കോളജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള റീ കൗണ്ടിം​ഗിൽ എസ്എഫ്ഐ സ്ഥാനാർത്ഥി അനിരുദ്ധന് വിജയം. 3 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അനിരുദ്ധൻ ജയിച്ചത്.കഴിഞ്ഞ ദിവസം ചെയർമാൻ സ്ഥാനാർത്ഥികളും വിദ്യാർത്ഥി സംഘടനാപ്രതിനിധികളുടെയും യോഗം ചേർന്നാണ് വോട്ടെണ്ണൽ തീരുമാനിച്ചത്. വോട്ടെണ്ണൽ നടപടികൾ പൂർണമായും വിഡിയോയിൽ പകർത്താനുള്ള സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. ട്രഷറി
India News

മോശം കാലാവസ്ഥ: ഡൽഹി വിമാനത്താവളത്തിൽ 18 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

രാജ്യതലസ്ഥാനത്തെ മോശം കാലാവസ്ഥ വിമാന സർവീസുകളെയും ബാധിച്ചു തുടങ്ങി. മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിലെ 18 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ജയ്പൂർ, ലഖ്നൗ, അഹമ്മദാബാദ്, അമൃത്സർ എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതെന്ന് അധികൃതർ. ദൃശ്യപരത കുറവായതിനാലാണ് നടപടി. ഡൽഹി ‘ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട്’ (IGI) രാവിലെ 8.10 ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ
International News Kerala News

യെമനിൽ പോകാൻ അനുമതി നൽകണം; നിമിഷപ്രിയയുടെ അമ്മ സുപ്രിം കോടതിയെ സമീപിച്ചു

യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച് ജയിലിൽ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ അമ്മ സുപ്രിംകോടതിയെ സമീപിച്ചു. യമൻ യാത്രയ്ക്കുള്ള അനുമതി തേടി സുപ്രിംകോടതിയിൽ ഹർജി സമർപ്പിച്ചു. നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ യമൻ യാത്ര അനിവാര്യമാണെന്ന് അമ്മ പ്രേമകുമാരി ഹർജിയിൽ പറയുന്നു. യമൻ യാത്രയ്ക്ക് അനുമതി നിഷേധിച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി ചോദ്യം ചെയ്താണ് ഹർജി. നിമിഷ പ്രിയയുടെ
Kerala News Top News

ഓയൂരിൽ ആറു വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ ഈ മാസം 15 വരെറിമാൻഡ് ചെയ്തു

ഓയൂരിൽ ആറു വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ ഈ മാസം 15 വരെറിമാൻഡ് ചെയ്തു. ചാത്തനൂർ സ്വദേശി പത്മകുമാർ ഭാര്യ അനിതകുമാരി മകൾ അനുപമ എന്നിവരാണ് പ്രതികൾ. കോടതി മുറിക്കുള്ളിൽ യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെയാണ് പ്രതികൾ നിന്നത്.മൂവരും പരസ്പരം സംസാരിക്കുകയും ചെയ്തു. ലളിതയെന്ന ബന്ധുവാണ് ഇവർക്ക് വേണ്ടി വക്കാലത്ത് ഒപ്പിട്ടിരിക്കുന്നത്. പ്രതികൾക്കായി 2 അഭിഭാഷകരാണ്