ആലപ്പുഴ ചാരുംമൂട് വഴി ചോദിച്ചെത്തി വയോധികയെ കാറില്‍ കയറ്റി ആഭരണ കവര്‍ച്ച. മണിക്കൂറുകള്‍ക്കകം പ്രതി പിടിയിലായി. അടൂര്‍ മങ്ങാട് സ്വദേശി സഞ്ജിത്താണ് പിടിയിലായത്. ബസ് കാത്ത് നിന്ന വയോധികയോട് വഴി ചോദിക്കാനെത്തിയ ശേഷം കാറില്‍ കയറ്റിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന ശേഷം വഴിയില്‍ ഇറക്കി വിടുകയായിരുന്നു.
പാലക്കാട്ടെ റെയ്ഡ് വിവാദത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ . നീല ട്രോളി ബാഗുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫെനി നൈനാന്‍ ഹോട്ടലില്‍ എത്തുന്നതാണ് ദൃശ്യങ്ങളില്‍. ബാഗില്‍ പണം ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല. നീല ബാഗിലാണ് പണം എത്തിച്ചതെന്നാണ് സിപിഐഎം ആരോപണം. പാലക്കാട് റെയ്ഡ് നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. രാത്രി 10.11നാണ് ഷാഫി പറമ്പിലും വി കെ ശ്രീകണ്ഠനും
തിരുവനന്തപുരം: താലൂക്ക് ആശുപത്രിയില്‍ എത്തി വനിതാ ഡോക്ടര്‍മാര്‍ അടക്കമുള്ളവരെ ആക്ഷേപിക്കുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പി വി അന്‍വറിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. ചേലക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം. അനുയായികള്‍ക്കൊപ്പം ഇന്നലെ രാവിലെ 9.30 ഓടെയാണ് പി വി അന്‍വര്‍ ചേലക്കര താലൂക്ക് ആശുപത്രിയില്‍ എത്തിയത്.
കൊച്ചി: ട്രെയിനുകളിൽ ബോംബ് വെച്ചെന്ന ഭീഷണി മുഴക്കിയ പ്രതി പിടിയിൽ. പത്തനംതിട്ട സ്വദേശി ഹരിലാലിനെ പെരുമ്പാവൂരിൽ നിന്നാണ് പിടികൂടിയത്. മദ്യ ലഹരിയിലാണ് ഇയാൾ ഭീഷണി മുഴക്കിയത്. ഇന്നലെ സന്ധ്യയ്ക്കാണ് ഇയാൾ പൊലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ ചെയ്തത്. പ്രതിയെ എറണാകുളം റെയിൽവെ പൊലീസ് സെൻട്രൽ പൊലീസിന് കൈമാറും. കഴിഞ്ഞ ദിവസം രാവിലെ ഇയാൾ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് തൻ്റെ കാശ് മുഴുവൻ
പീഢന കേസിലെ പ്രതിപട്ടികയിൽ നിന്നും നടൻ നിവിൻ പോളിയെ ഒഴിവാക്കി.കോതമംഗലം സ്വദേശിനിയുടെ പരാതിയിലാണ് നിവിനെതിരെ കേസെടുത്തിരുന്നത്. പരാതിയിൽ പറയുന്ന ദിവസം നിവിൻ വിദേശത്ത് പോയിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എഫ്ഐആറില്‍ ആറാംപ്രതിയായിരുന്നു നിവിന്‍ പോളി. കോതമംഗലം മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. തനിക്കെതിരായ പരാതി വ്യാജമെന്ന് നിവിന്‍ മൊഴി നല്‍കിയിരുന്നു.
ശോഭാ സുരേന്ദ്രനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ നടപടി വൈകുന്നതിനെതിരെ ഇ.പി. ജയരാജന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇ പി ജയരാജൻ ബിജെപി യിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച് ദല്ലാളിനൊപ്പം തന്നെ വന്നുകണ്ടുവെന്ന ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തലിലായിരുന്നു മാനനഷ്ട കേസ് ഫയൽ ചെയ്തത്. ഇപി ജയരാജന്‍ ബിജെപിയിൽ ചേരാന്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും ദല്ലാള്‍ നന്ദകുമാര്‍
അമേരിക്കയുടെ 47-ാമത് പ്രസിഡന്റ് പദത്തിലേക്ക് ചുവടുവയ്ക്കുന്ന ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും നരേന്ദ്ര മോദി എക്സിൽ കുറിച്ച അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു. നമ്മുടെ ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും നമുക്കൊരുമിച്ച്
തിരുവനന്തപുരം: കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടറെ ക്രൂശിക്കരുതെന്ന് ഐഎഎസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. അന്വേഷണത്തിന് ആവശ്യമായ മൊഴിയും എല്ലാവിധത്തിലുമുള്ള സഹായവും കളക്ടര്‍ നല്‍കുന്നുണ്ടെന്നും ഐഎഎസ് അസോസിയേഷന്‍ പറഞ്ഞു. എഡിഎമ്മിന്റെ മരണത്തില്‍ അരുണിനെതിരായ വ്യക്തിപരമായ ആക്രമണങ്ങള്‍ ഒഴിവാക്കണമെന്നും
പത്തനംതിട്ട: അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ രണ്ടാനച്ഛൻ കുറ്റക്കാരനെന്ന് കണ്ടെത്തിയ കേസിൽ വിധി നാളെ. പത്തനംതിട്ട അഡി. ജില്ലാ കോടതി കേസിൽ നാളെ വിധി പറയും. അതിക്രൂരമായ കൊലപാതകത്തിൽ രണ്ടാനച്ഛൻ കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. 2021 ഏപ്രില്‍ 5 നായിരുന്നു പത്തനംതിട്ട കുമ്പഴയിൽ നാടിനെ നടുക്കിയ ക്രൂരക്യത്യം നടന്നത്.
ആലപ്പുഴ: സിപിഐഎം ആലപ്പുഴ ഏരിയ സമ്മേളനത്തില്‍ ഏരിയാ കമ്മിറ്റിക്ക് വിമര്‍ശനം. ഏരിയ കമ്മിറ്റിയില്‍ കച്ചവട, മാഫിയ താത്പര്യമുള്ളവരും ഉള്‍പ്പെടുന്നതായാണ് വിമര്‍ശനം. അഡ്‌ഹോക്ക് കമ്മിറ്റി പിരിച്ചു വിട്ട് പുതിയ കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമായാണെന്നും ഏരിയ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. മെറിറ്റ് ഉള്ളവരെ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കിയെന്നും ഏരിയ സമ്മേളനത്തിൽ വിമർശനം