കോഴിക്കോട്: വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കോഴിക്കോട് അത്തോളിയിൽ വീട്ടമ്മയെ കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി പിടിയില്‍. അത്തോളി പോലീസാണ് പ്രതി വി. മഷൂദിനെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെ അസ്വഭാവികമായി ഒരാൾ കുനിയിൽ കടവ് റോഡ്, ടർഫിന് സമീപം നിൽക്കുന്നതായി പോലീസിന് രഹസ്യ വിവരം
കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്ക്തിരഞ്ഞെടുപ്പിനെ സംഘര്‍ഷം. വ്യാപക കള്ളവോട്ടെന്ന ആരോപണവുമായി കോണ്‍ഗ്രസും പിന്നാലെ സിപിഐഎമ്മും രംഗത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. സിപിഐഎം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. രണ്ട് കൂട്ടരും രണ്ട് ഭാഗത്തായി തടിച്ചുകൂടി. ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി. പരസ്പരം കൂകി വിളിച്ചും
ബെംഗളൂരു: അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബെംഗളൂരുവിലെ കുമാര സ്വാമി ലേഔട്ടിലാണ് സംഭവം. 14 വയസുകാരന്‍ തേജസാണ് അച്ഛന്‍ രവികുമാറിന്റെ അടിയേറ്റ് മരിച്ചത്. പഠിക്കാതെ മൊബൈല്‍ ഫോണില്‍ റീല്‍സ് കണ്ടിരുന്നതിനാണ് കുട്ടിയെ അച്ഛന്‍ മര്‍ദ്ദിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ രവികുമാര്‍ ഫോണില്‍ കളിച്ചു കൊണ്ടിരുന്ന തേജസിനെ ക്രിക്കറ്റ് ബാറ്റ്
നടൻ ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി നയൻതാര. തന്റെ ഡോക്യുമെന്ററി പുറത്ത് ഇറക്കാൻ തടസം നിൽക്കുന്നു. ധനുഷിന് തന്നോട് പക. ട്രെയിലറിലെ 3 സെക്കൻഡ് ദൃശ്യങ്ങൾ നീക്കാൻ 10 കോടി ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു. ധനുഷ് മുഖം മൂടിയണിഞ്ഞ് സമൂഹത്തിന് മുന്നിൽ അഭിനയിക്കുന്നുവെന്നും നയൻതാര പറയുന്നു. ധനുഷ് നിര്‍മ്മാതാവായ‘നാനും റൗഡി താൻ’സിനിമയിലെ ഭാഗങ്ങൾ നയൻതാരയെ കുറിച്ച് നെറ്റ്
സംസ്ഥാന സ്കൂൾ കായികമേളയിൽ ജേതാക്കളായ താരങ്ങളെ അനുമോദിക്കുന്ന പരിപാടിയിൽ നിന്ന് വിട്ടു നിന്ന് വിദ്യാഭ്യാസ മന്ത്രി. ഓവറോൾ ചാമ്പ്യന്മാരായ തിരുവനന്തപുരം ടീമിന് മണക്കാട് സ്കൂളിൽ നൽകിയ അനുമോദന ചടങ്ങിൽ നിന്നാണ് മന്ത്രി വി. ശിവൻകുട്ടി വിട്ടു നിന്നത്. പരിപാടിയിൽ മന്ത്രി പങ്കെടുക്കുമെന്നായിരുന്നു ഓഫീസിൽ നിന്ന് ആദ്യം അറിയിച്ചത്. മറ്റ് പരിപാടികൾ ഇതേ സമയം ഷെഡ്യൂൾ ചെയ്തിരുന്നതുമില്ല.
മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് കാണാതായ സ്ത്രീയുടെയും 2 കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി
ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് കാണാതായ ആറ് പേരിൽ മൂന്ന് പേരെ മണിപ്പൂർ-ആസാം അതിർത്തിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തി. മണിപ്പൂരിലെ ജിരിബാം ജില്ലയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് കാണാതായ ആറ് മെയ്തേയ്കളില്‍ മൂന്ന് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്.കൈക്കുഞ്ഞ് ഉൾപ്പെടെ രണ്ടു കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. ജിരിബാമിലെ നദിയിൽ നിന്നാണ് മൂന്നു മൃതദേഹങ്ങൾ
ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട് എത്തും. രണ്ടു ദിവസം നീളുന്ന പ്രചാരണത്തിൽ മുഖ്യമന്ത്രി ആറ് പൊതുയോഗങ്ങളിൽ സംസാരിക്കും. പാലക്കാട് നഗരസഭാ പരിധിയിലെ മേൽപ്പറമ്പിലാണ് ഇന്ന് മുഖ്യമന്ത്രിയുടെ ആദ്യ പൊതുയോഗം. മുഖ്യമന്ത്രി എത്തുന്നതോടെ പ്രവർത്തകർ ആവേശത്തിൽ ആകുമെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട് ഉച്ചയ്ക്കുശേഷം മാത്തൂർ, പിരായിരി
പാലക്കാട് ദേശീയപാതയിൽ സിനിമസ്റ്റൈൽ കിഡ്നാപ്. സംഘം സഞ്ചരിച്ച 2 ഇന്നോവ കാറുകൾ തൃശ്ശൂരിൽ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയിൽ നീലി പാറയിൽ വച്ച് കിയ കാർ തടഞ്ഞ് കാറിലുള്ള രണ്ടുപേരെയും കാറും സംഘം തട്ടിയെടുത്തത്. ഈ ദൃശ്യങ്ങൾ നാട്ടുകാർ മൊബൈലിൽ പകർത്തിയിരുന്നു. പിന്നീട് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വടക്കഞ്ചേരി പൊലീസ് അന്വേഷണം നടത്തിയതിന്റെ
ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയെന്ന് സന്ദീപ് വാര്യർ. ബിജെപി ഏകാധിപത്യ പ്രവണതയുള്ള സംഘടനയെന്നും ബിജെപിയിൽ പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി. ബിജെപി വിടാൻ കാരണം സുരേന്ദ്രനും സംഘവുമാണ്. ടെലിവിഷൻ ചർച്ചകളിൽ നിന്നും ബിജെപി വിലക്കി. താൻ ബിജെപിയിൽ നേരിട്ടത് ഒറ്റപ്പെടലെന്നും സന്ദീപ് വാര്യർ പറഞ്ഞു. ഇനിമുതൽ ഞാൻ കോൺഗ്രസിന്റെ
തിരുവനന്തപുരം: ഊര്‍ജ പദ്ധതികള്‍ക്ക് കീഴില്‍ വിതരണം ചെയ്യപ്പെടേണ്ടിയിരുന്ന ബള്‍ബുകള്‍ വിറ്റഴിക്കാനൊരുങ്ങി കെഎസ്ഇബി. ആയിരക്കണക്കിന് ബള്‍ബുകളാണ് പദ്ധതി പ്രകാരം വിതരണം ചെയ്യപ്പെടാതെ കെഎസ്ഇബിയില്‍ കെട്ടിക്കിടക്കുന്നത്. ഫിലമെന്റ് രഹിത കേരളം പദ്ധിതയുടെ ഭാഗമായി കൊണ്ടുവന്ന 1.17 കോടി ഒമ്പത് വാട്‌സിന്‌റെ ബള്‍ബുകളില്‍ 2.19ലക്ഷം ബള്‍ബുകള്‍ ഇപ്പോഴും വിറ്റഴിക്കപ്പെടാതെ